Times Kerala

ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ള ;സഹോദരന്‍മാര്‍ പിടിയില്‍

 

ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലാണ് ഈ സിനിമാസ്‌റ്റൈല്‍ മോഷണം നടന്നത്.മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന് പൊലീസ് പറഞ്ഞു.

ഈ സിനിമയില്‍ കള്ളന്‍മാര്‍ മുന്‍ പ്രസിഡന്റിന്റെ മുഖംമൂടി ധരിച്ചാണ് കൊള്ള നടത്തുന്നത്. എന്നാല്‍ തങ്ങളെ സ്വാധീനിച്ചത് ഈ സിനിമയല്ലെന്നാണ് പിടിയിലായ കള്ളന്‍മാര്‍ പറയുന്നത്.

1997ല്‍ പുറത്തിറങ്ങിയ ദി ജക്കാള്‍ എന്ന സിനിമയിലെ രംഗങ്ങളെ മാതൃകയാക്കിയാണത്രെ ഇവര്‍ മോഷണത്തിനിറങ്ങിയത്.

Related Topics

Share this story