Times Kerala

കാണാതായ വീട്ടമ്മയുടെ ജഡം പുഴയില്‍

 

കാസര്‍കോട്: കാണാതായ വീട്ടമ്മയുടെ ജഡം പുഴയില്‍ കണ്ടെത്തി. വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ ദാമോദരന്‍ ആചാരിയുടെ ഭാര്യ ലക്ഷ്മിയെ (60)യുടെ മൃതദേഹമാണ് ചെമനാട് ചളിയങ്കോട് പാലത്തിന് കീഴെ പുഴയില്‍ കണ്ടെത്തിയത്
കാസര്‍കോട് ഗവ. കോളജ് കാന്റീനില്‍ ലക്ഷ്മി ജോലിക്കു പോകാറുണ്ടായിരുന്നു. ഫെബ്രുവരി 26ന് രാവിലെ ലക്ഷ്മി പതിവ് പോലെ കാന്റീനിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലക്ഷ്മിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
വീട്ടുകാരുമായി പിണങ്ങിയ ലക്ഷ്മി അത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.

Related Topics

Share this story