Times Kerala

റാന്നി സ്വദേശി ദുബൈയില്‍ നിര്യാതനായി

 

ദുബൈ: പത്തനംതിട്ട റാന്നി ഉതിമൂട് ചേന്നങ്കര സ്വദേശി റെനി രാജന്‍ തോമസ്(37) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. കഴിഞ്ഞ 10 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ കണ്‍സള്‍ട്ടന്റായിരുന്നു. തോമസ് രാജന്‍ – ലാലു രാജന്‍ ദമ്പതികളുടെ മകനാണ്. പുത്തന്‍കുരിശ് ഒഴുക്കുനീറ്റില്‍ കണ്ണാട്ട്കുഴിയില്‍ കെസി ലിസ്സ വര്‍ഗീസാണ് ഭാര്യ. മക്കള്‍: ഷോണ്‍, സാഷ. സഹോദരങ്ങള്‍: റെജിന ഡെന്നിസ്(അമേരിക്ക), റെനില ബിജോയ്(ദുബായ്).

മരണാനന്തര ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കരാമ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടത്തിയ ശേഷം മൃതദേഹം ജബല്‍ അലിയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Topics

Share this story