Times Kerala

പൂര്‍ണ്ണനഗ്നനായി ഓഫീസിനു പിറകില്‍ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥന്‍റെ സണ്‍ബാത്ത്

 

പൂണെയിലെ ദൂരദര്‍ശന്‍ അധികാരി ലത്തീഫ് സയ്യിദ് തന്റെ ഓഫീസിനടുത്തുള്ള സിംഗ് ഗഡ് ഫോര്‍ട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹൈ പവര്‍ ട്രാന്‍സ്മിഷന്‍ ഫെസിലിറ്റിയുടെ പിറകുവശം പൂര്‍ണ്ണനഗ്നായി നിന്ന് സണ്‍ബാത്ത് ചെയ്തത് കണ്ട സ്ത്രീകള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സ്ത്രീകള്‍ ആദ്യം അദ്ദേഹത്തെ വിലക്കിയെങ്കിലും അവരെ അദ്ദേഹം തെറി പറഞ്ഞോടിക്കുകയായിരുന്നു. പിന്നീട് ആളുകള്‍ തടിച്ചു കൂടിയിട്ടും ഒരു കുലുക്കവുമില്ലാതെ അദ്ദേഹം അതേപടി അവിടെ നിലകൊണ്ടു. പൊലീസെത്തിയപ്പോള്‍ തനിക്കു സ്കിന്‍ പ്രോബ്ലം ഉണ്ടെന്നും വിറ്റാമിന്‍ ഡി ലഭിക്കാനാണ് ഇങ്ങനെ നഗ്നനായി സണ്‍ബാത്ത് നടത്തിയതെന്നും അദ്ദേഹം അവരോടു വിവരിച്ചു.

പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും IPC 295 A ( മതവികാരം വൃണപ്പെടുത്തല്‍ ) IPC 509 ( സ്ത്രീകളെ അപമാനിക്കല്‍ ) എന്നീ വകുപ്പുകള്‍ പ്രകാരം FIR രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Related Topics

Share this story