Times Kerala

കോവിഡ് പ്രതിരോധം; ഇന്ത്യക്ക് മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

 
കോവിഡ് പ്രതിരോധം; ഇന്ത്യക്ക് മൂന്ന് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ഡൽ​ഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഡല്‍ഹിയിലെയും, തമിഴ്‌നാട്ടിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മൂന്ന് കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്.

ഡല്‍ഹി-എന്‍‌സി‌ആര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ നടപടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ബിഎംഡബ്ല്യു ഇന്ത്യയുടെ തീരുമാനം.കൂടാതെ, തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി ഐസോലേഷന്‍ വാര്‍ഡ് ഒരുക്കും. ചെന്നൈയിലെയും ഡല്‍ഹിയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങളും എത്തിക്കും.കൂടാതെ ഡല്‍ഹി ചെന്നൈ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ നല്‍കാനും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്.

ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയിലെ ജീവനക്കാര്‍ സ്വമേധയാ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ബിഎംഡബ്ല്യു പ്രസ്താവനയിലൂടെ അറിയിച്ചു.

Related Topics

Share this story