Times Kerala

ലോക്ക് ഡൗൺ: അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ

 
ലോക്ക് ഡൗൺ: അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് സാനിയാ മിര്‍സ

ഹൈദരാബാദ്: കൊറോണ ബാധയുടെ പാശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തണമെന്ന് ടെന്നീസ് താരം സാനിയാ മിര്‍സ.
താരങ്ങളെല്ലാം മത്സരിക്കാതെ വീടുകളിലിരിക്കുകയാണ്. സുപ്രധാന ഗ്രാന്‍സ്ലാമുകളായ കളിമണ്‍ കോര്‍ട്ടിലെ ഫ്രഞ്ച് ഓപ്പണും ഗ്രാസ്സ് കോര്‍ട്ടിലെ വിംബിള്‍ഡണുമാണ് കൊറോണ കാലത്ത് മുടങ്ങിയിരിക്കുന്നതെന്നും സാനിയ പറഞ്ഞു. ഇവ രണ്ടും രണ്ടു മാസത്തിന് ശേഷമായാലും കാണികളില്ലെങ്കിലും നടത്തണമെന്നാണ് സാനിയയുടെ പറയുന്നത്. നിലവില്‍ മെയ് 24 മുതല്‍ ജൂണ്‍ 7 വരെ നടക്കേണ്ട ഫ്രഞ്ച് ഓപ്പണ്‍ സാഹചര്യങ്ങള്‍ അനുകൂല മായാല്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് നടത്താനിരിക്കുന്നത്. അതുപോലെ വിംബിള്‍ഡണ്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറുമെന്നും സൂചനയുണ്ട്.

Related Topics

Share this story