Times Kerala

വധം നടപ്പാക്കാന്‍ നാല്‍പ്പത് മിനുട്ട് ബാക്കി നില്‍ക്കെ ശിക്ഷ ഇളവ് ചെയ്തുകൊണ്ട് ഗവര്‍ണറുടെ ഉത്തരവ്

 

ഹണ്ട്‌സ്‌വില്ല: വധം നടപ്പാക്കാന്‍ നാല്‍പ്പത് മിനുട്ട് ബാക്കി നില്‍ക്കെ ശിക്ഷ ഇളവ് ചെയ്തുകൊണ്ട് ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ്. വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പ്രതിയെ ഡെത്ത് ചേമ്പറിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പാണ് ഗവര്‍ണറുടെ ഉത്തരവെത്തിയത്.2003 ല്‍ മാതാവിനെയും സഹോദരനെയും വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതിനാണ് തോമസ് വിറ്റേക്കറിനെ (38) വധശിക്ഷയ്ക്ക് വിധിച്ചത്. വെടിവയ്പില്‍ മാതാവും സഹോദരനും മരിക്കുകയും പിതാവ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.

തന്റെ പ്രിയപ്പെട്ടവരെല്ലാം മരിച്ചു. മകന് വധശിക്ഷ വിധിച്ചാല്‍ താന്‍ ഒറ്റയ്ക്കാകും. മകന് മാപ്പ് നല്‍കണമെന്ന പിതാവിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍സ് കമ്മിറ്റിയുടെ അവസാന മിനുട്ടിലെ അപേക്ഷ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് അംഗീകരിക്കുകയായിരുന്നു.ഇവര്‍ക്ക് നേരെ വെടിവച്ച പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി ഗൂഡാലോചന നടത്തിയ മകന്‍ തോമസിന് വധശിക്ഷ നല്‍കിയത് പരോള്‍ ബോര്‍ഡ് ചൂണ്ടിക്കാണിച്ചിരുന്നു.അതേസമയം തോമസിന്റെ മരണശിക്ഷ ഒഴിവാക്കിയെങ്കിലും, ജീവപര്യന്തം പരോള്‍ പോലും നല്‍കാതെ ജയിലില്‍ കഴിയാനാണ് വിധി.

Related Topics

Share this story