Times Kerala

പൂച്ചയുടെ ഉമ്മ പ്രതീക്ഷിച്ചു സെല്‍ഫിയെടുത്ത യുവതിക്കു കിട്ടിയത് എട്ടിന്‍റെ പണി…

 

ഓമനിച്ചു വളര്‍ത്തുന്ന പുന്നാര മൃഗങ്ങളുടെ ഫോട്ടോയെടുക്കുക എന്നത് എല്ലാ യജമാനന്‍മാര്‍ക്കും സന്തോഷമുള്ള കാര്യമാണ് ഓമനിച്ചു വളര്‍ത്തിയ പൂച്ചയുമായി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിക്കു പൂച്ച കൊടുത്തത് ഒന്നൊന്നരപണി.. അതരത്തില്‍ തന്റെ അരുമയായ പൂച്ചയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് പൂച്ചയുടെ കൈയില്‍ നിന്നും കിട്ടിയത് കരണത്ത് അടി. റഷ്യയില്‍ നിന്നുള്ള വിഡീയോയിലാണ് പൂച്ച യുവതിയുടെ കരണത്ത് അടിച്ചിരിക്കുന്നത്.

പൂച്ചയെപ്പോലെ ക്യൂട്ട് ലുക്ക് വരുത്തി സെല്‍ഫിമോഡ് ഓണാക്കി കാമറ പൂച്ചയ്ക്കുനേരെ യുവതി പിടിച്ചു. പൂച്ച ഉമ്മ തരുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. കാമറ കണ്ട പൂച്ച പമ്മി പമ്മി യുവതിയുടെ കവിളിന്റെ അടുതെത്തി, കാമറയിലേക്ക് ഒന്നു നോക്കി പിന്നെ കൊടുത്തു ഠപ്പേന്ന് ഒരു അടി. അപ്രതീക്ഷിതമായ അടിയില്‍ യുവതി വേദനകൊണ്ട് പുളഞ്ഞു. ഇരയാകുമെന്ന വിചാരത്തിലാണ് പൂച്ച കാമറയുടെ അടുത്തേക്ക് എത്തുന്നത്. ഏതായാലും ഉമ്മ പതിഞ്ഞില്ലെങ്കിലും അടി കാമറയില്‍ നന്നായി പതിഞ്ഞിട്ടുണ്ട്.

Related Topics

Share this story