Times Kerala

മകളെ രണ്ട് തവണ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം

 

മകളെ രണ്ട് തവണ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. 38 വയസുകാരനാണ് പ്രതി. ഇയാള്‍. മകളെ നാല് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ രണ്ട് തവണ മകളെ ഗര്‍ഭിണിയാക്കി. പന്ത്രണ്ട് വയസ് മുതല്‍ മകളെ പീഡിപ്പിക്കാനാരംഭിച്ച ഇയാള്‍ പെണ്‍കുട്ടിക്ക് പതിനാറ് വയസ് പൂര്‍ത്തിയാകുന്നത് വരെ പീഡിപ്പിപ്പിച്ചു.

ജോലിയില്ലാതെ ആറ് വര്‍ഷത്തോളം വീട്ടിലിരുന്ന സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. വര്‍ഷങ്ങളോളം പീഡിപ്പിച്ച ശേഷം ഭാര്യയേയും മറ്റ് രണ്ട് മക്കളേയും ഉപേക്ഷിച്ച് മകളുമായി ഇയാള്‍ വീട് വിടുകയായിരുന്നു. മകള്‍ക്ക് സ്വന്തം പിതാവിലുണ്ടായ ആദ്യത്തെ കുട്ടി ജീവിച്ചിരുപ്പുണ്ട്. എന്നാല്‍ രണ്ടാമത്തെ കുട്ടി രണ്ടാഴ്ച പ്രായമുള്ളപ്പോള്‍ മരിച്ചു.

പിതാവിന്റെ പീഡനത്തിനെതിരെ 2015ല്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. രണ്ട് കുട്ടികളുടേയും ഡി.എന്‍.എ പരിശോധനയില്‍ കുട്ടികളുടെ പിതാവ് പ്രതിയായ യുവാവ് തന്നെയാണെന്ന് വ്യക്തമായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം.

Related Topics

Share this story