Times Kerala

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ബാഗി 2 ട്രൈലെര്‍ പുറത്തിറങ്ങി

 

ടൈഗർ ഷ്രോഫ്​ നായകനായെത്തുന്ന ബാഗി 2 ന്‍റെ ട്രൈലെര്‍ പുറത്തിറങ്ങി. യൂടൂബ് ട്രെണ്ടിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പൊ ട്രൈലെറിന്റെ സ്ഥാനം. ടൈഗറിന്‍റെ തന്നെ 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഗിയുടെ രണ്ടാം പതിപ്പാണ്‌ ബാഗി 2. അസാമാന്യ സംഘട്ടന രംഗങ്ങൾ കൊണ്ട്​ ചൈനീസ്​ സിനിമകളെ അനുസ്​മരിപ്പിച്ച ബാഗി, ടൈഗറിനെ​ ബോളിവുഡിലെ മുൻനിര താരമാക്കിയിരുന്നു.ആദ്യ ഭാഗത്തിലുള്ളതി​ലും ഇരട്ടി ആക്ഷൻ രംഗങ്ങളാണ്​​ ബാഗി 2ൽ​ ഒരുക്കിയിരിക്കുന്നത്​​.
നാദിയധ്വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റെര്‍റ്റൈന്‍മെന്റിന്‍റെ ബാനറില്‍ അഹമദ്​ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story