Times Kerala

കോവിഡ് 19; 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നൽകി നടന്‍ സഞ്ജയ് ദത്ത്..!

 
കോവിഡ് 19; 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നൽകി നടന്‍ സഞ്ജയ് ദത്ത്..!

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ സഞ്ജയ് ദത്ത്. മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക്ഭക്ഷണം നൽകുമെന്ന് സഞ്ജയ് ദത്ത് അറിയിച്ചു. വൈറസ് ഏറ്റവുമധികം ബാധിക്കപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ് മുംബൈ.

‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്. ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹജീവികളെ സഹായിക്കുന്നു. അത് വീട്ടിലിരുന്നു സാമൂഹിക അകലം പാലിച്ചിട്ടായാലും ശരി. മറ്റുള്ളവരെ സഹായിക്കാനായി ഞാന്‍ എന്നാല്‍ കഴിയുന്നത് ചെയ്യുന്നു’. സഞ്ജയ് ദത്ത് മാധ്യമങ്ങളോട് പറഞ്ഞു. സവര്‍ക്കര്‍ ട്രസ്റ്റുമായി സഹകരിച്ചാണ് സഞ്ജയ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്.

Related Topics

Share this story