Times Kerala

എവിടെ നാഗവല്ലിയുടെ രാമനാഥന്‍?

 

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണു ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’. മോഹന്‍ലാല്‍ ശോഭന, സുരേഷ്ഗോപി എന്നിവരാണു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന്റെ അപരവ്യക്തിത്വം നാഗവല്ലിയായി വരുമ്പോള്‍ കാമുകനായി വരുന്ന രാമനാഥനും ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെക്കുറച്ചു രംഗങ്ങളെ ഉള്ളു എങ്കിലും രാമനാഥനെന്ന കഥാപാത്രം മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. രാമനാഥനായി വേഷമിട്ടതു പ്രശസ്ത നര്‍ത്തകനും കന്നഡ നടനുമായ ശ്രീധറായിരുന്നു. നര്‍ത്തകിയായ അനുരാധയെ വിവാഹം കഴിച്ച ശ്രീധര്‍ നൃത്തത്തില്‍ ഇപ്പോഴും സജീവമാണ്.

Related Topics

Share this story