Times Kerala

ലോക കാർ കിരീടവും കാത്ത് പുത്തൻ സ്വിഫ്റ്റ്

 

ലോക കാര്‍ കിരീടം ചൂടാൻ അടുത്ത മാസം നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അരങ്ങേറാൻ ഒരുങ്ങുകയാണ് പുത്തൻ സ്വിഫ്റ്റ്. മാരുതിയുടെ ജനപ്രിയ വാഹനമാണ് സ്വിഫ്റ്റ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനമായി സ്വിഫ്റ്റിന് ഏറെ ആരാധകരുണ്ട്.

സ്വിഫ്റ്റിന്‍റെ മൂന്നാം തലമുറയാണ് 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ലോക കാര്‍ കിരീടം സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് സ്വിഫ്റ്റ്. ഓട്ടോ ഷോയിൽ വിജയിക്കുന്ന പക്ഷം‘ലോക അര്‍ബന്‍ കാറായി’പുതിയ സ്വിഫ്റ്റ് അറിയപ്പെടും. കഴിഞ്ഞ തവണ ഇഗ്‌നിസായിരുന്നു അര്‍ബന്‍ കാര്‍ നിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Related Topics

Share this story