Times Kerala

ദുബൈയില്‍ വിസയും ഇന്‍ഷൂറന്‍സും ബന്ധിപ്പിക്കുന്നു

 

ദുബൈ: എമിറേറ്റിലെ വിസ വൈകാതെ തന്നെ ആരോഗ്യ ഇന്‍ഷൂറന്‍സ് വിസയുമായി ബന്ധിപ്പിക്കും എന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി. ഇതോടുകൂടി വിസാ കാലവധി വരെ ഇന്‍ഷൂറന്‍സിനും കാലാവധി ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒരു വര്‍ഷത്തെ കാലാവധിയിലാണ് ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കുന്നത്.

വിസാ കാലാവധി എത്രയാണെങ്കിലും ഇന്‍ഷൂറന്‍സ് വര്‍ഷാവര്‍ഷം പുതുക്കണം. പലരും വിസക്കാലവധി വരെ ഇന്‍ഷൂറന്‍സിന് കാലാവധിയുണ്ടെന്ന് കരുതി പുതുക്കാന്‍ മറക്കുകയും ചെയ്യാറുണ്ട്. ഇനി ഇതൊന്നും വേണ്ടിവരില്ലെന്നാണ് ദുബൈ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കുന്നത്. വിസയുമായി ഇന്‍ഷൂറന്‍സ് ബന്ധിപ്പിക്കുന്നതോടെ വിസക്ക് എത്ര കാലാവധിയുണ്ടോ അത്രയും തന്നെ ഇന്‍ഷൂറന്‍സിനും ലഭിക്കും. മുപ്പത് ദിവസത്തെ ഗ്രേയ്‌സ് പീരിയഡ് അടക്കം നല്‍കികൊണ്ടാണ് വീസാകാലാവധി വരെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടുന്നത്.

വ്യക്തിഗത ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി എന്ന് ഡിഎച്ച് ഹെല്‍ത്ത് ഫിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ.ഹൈദര്‍ അല്‍ യൂസെഫ് അറിയിച്ചു.

Related Topics

Share this story