Times Kerala

കുഴഞ്ഞു വീണതിനെ തുടര്‍ന്നു തമിഴ്നടന്‍ വിശാല്‍ ആശുപത്രിയില്‍

 

ദില്ലി: കുഴഞ്ഞു വീണതിനെ തുടര്‍ന്നു തമിഴ്നടന്‍ വിശാല്‍ ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദില്ലിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Related Topics

Share this story