Times Kerala

വീഡിയോ കോളിനിടെ ആത്മഹത്യ ചെയ്ത് പെണ്‍കുട്ടി

 

ഹൈദരാബാദ്: കാമുകനുമായുള്ള വീഡിയോ കോളിനിടെ ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചു. എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ഹൈദരാബാദിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

ദക്ഷിത് പട്ടേലെന്ന യുവാവുമായി സംസാരിക്കുന്നതിനിടയിലാണ് ആന്ധ്രാപ്രദേശ് അനന്ദാപൂര്‍ സ്വദേശി ഹനീഷാ ചൗധരി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട ഹനീഷയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാമുകനുമായി സംസാരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം.

എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുമായി സംസാരിച്ചുവെന്ന് പറയുന്നയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഹനീഷയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Related Topics

Share this story