Times Kerala

മരണത്താണ്ഡവമാടി കൊറോണ: ന്യുയോർക്ക് സിറ്റിയിൽ ഈ അധ്യായന വർഷം സ്‌കൂളുകൾ തുറക്കില്ല

 
മരണത്താണ്ഡവമാടി കൊറോണ: ന്യുയോർക്ക് സിറ്റിയിൽ ഈ അധ്യായന വർഷം സ്‌കൂളുകൾ തുറക്കില്ല

ന്യൂയോര്‍ക്ക്: ലോക ശക്തിയായ അമേരിക്കയെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.രാജ്യത്ത് ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയും കൊറോണ പ്രഭവ കേന്ദ്രമായി മാറിക്കഴിഞ്ഞു. ന്യൂജേഴ്‌സിക്കു പിന്നാലെ ന്യൂയോര്‍ക്ക് സിറ്റിയും കൊറോണ പ്രഭവ കേന്ദ്രമായി മാറിയതോടെ നഗരം നിശ്ചലമായി. ഇതോടെ 1.1 മില്യന്‍ കുട്ടികള്‍ അധ്യായനം നടത്തുന്ന പബ്ലിക് സ്‌കൂളുകള്‍ ഈ ഒരു വര്‍ഷത്തേയ്ക്ക് അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിറക്കി. മാര്‍ച്ച് 16 മുതല്‍ ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. മേയര്‍ ബില്‍ ഡേ ബ്ലാസിയോ ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്.വിര്‍ജീനിയ, പെന്‍സില്‍വാനിയ എന്നീ യുഎസ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ ഈ അധ്യായന വര്‍ഷത്തേയ്ക്ക് അടച്ചുകഴിഞ്ഞു.

Related Topics

Share this story