Times Kerala

ബോട്ട് സമരം നാലാം ദിവസത്തില്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബോട്ട് ഉടമകള്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ചെറുമീനുകളെ പിടിക്കുന്നതിന് ഭീമമായ പിഴ ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചും ഡീസലിന് സബ്‌സിഡി അനുവദിച്ച് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രശ്‌ന പരിഹാരത്തിന് അവസരമൊരുക്കും വരെ സമരം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.

Related Topics

Share this story