Times Kerala

മാമാങ്കം ഷൂട്ടിങിനിടെ വാള്‍തലപ്പേറ്റ് മമ്മൂട്ടിക്ക് പരിക്ക്

 

മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് വലുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി റീ ഷൂട്ടു ചെയ്യവേയാണ് സംഭവം.

ഒരു മണിക്കൂറോളം പരിക്ക് വകവയ്ക്കാതെ ചിത്രീകരണം തുടര്‍ന്ന താരം അതിനുശേഷം ചികില്‍സ തേടി. പിന്നീട് ഒരു പകല്‍ വിശ്രമിച്ചശേഷമാണ് ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നത്.

Related Topics

Share this story