chem

39 ഭാ​ര്യ​മാ​ർ, 94 കു​ട്ടി​ക​ൾ, 33 ചെ​റു​മ​ക്ക​ൾ! ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബം ഇ​ന്ത്യ​യി​ൽ; 180 പേ​ർ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന​താ​വ​ട്ടെ ഒ​രു വീ​ട്ടി​ലും

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബം ഏ​താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ന്ന​വ​ർ നേ​രെ ഇ​ന്ത്യ​യി​ലേ​ക്ക് പോ​ക​ണം. അ​വി​ടെ ഒ​രു കൂ​ര​യ്ക്കു കീ​ഴെ 39 ഭാ​ര്യ​മാ​ർ, 94 കു​ട്ടി​ക​ൾ, 33 ചെ​റു​മ​ക്ക​ൾ. അ​ത്ഭു​തം തോ​ന്നു​ന്നു​വ​ല്ലേ. ഇ​വ​രെ​ല്ലാം ചേ​ർ​ന്ന് ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന​താ​വ​ട്ടെ ഒ​രു വീ​ട്ടി​ലും. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ​മാ​ണി​ത്. ആ​കെ 180 പേ​ർ.

സി​യോ​ണ എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. പ്രാ​യം 72. മി​സോ​റാ​മി​ലെ ബ​ക്താം​ഗ് എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​ത്. സി​യോ​ണ ചി​ല്ല​റ​കാ​ര​ന​ല്ല. അ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​യി ഒ​രു ക്രൈ​സ്ത​വ സ​ഭ​യു​ണ്ട്. ച​നാ പൗ​ൾ എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​തീ​വ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന അ​ദ്ദേ​ഹം ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട​ത്രേ. അ​തും അ​മേ​രി​ക്ക​യി​ൽ നി​ന്ന്.

ആ​ദ്യ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് പ​തി​നേ​ഴാം വ​യ​സി​ലാ​ണ്. പി​ന്നീ​ട് ഒ​രു വ​ർ​ഷ​ത്തി​ൽ ത​ന്നെ ഒ​ന്പ​ത് വി​വാ​ഹ​ങ്ങ​ൾ. വീ​ടി​ന്‍റെ നി​യ​ന്ത്ര​ണ​മെ​ല്ലാം ആ​ദ്യ ഭാ​ര്യ​യ്ക്കാ​ണ്. ഇ​രു​പ​തു ഭാ​ര്യ​യ്ക്ക​മാ​ർ​ക്ക് 40 വ​യ​സി​നു താ​ഴെ​യാ​ണ് പ്രാ​യം. ഇ​തി​ൽ അ​വ​സാ​ന​ത്തെ ഭാ​ര്യ​യ്ക്ക് മു​പ്പ​തു ക​ഴി​ഞ്ഞു. അ​ഞ്ചു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​മു​ണ്ട്. ഇ​വ​രു​ടെ വി​ശേ​ഷ​ങ്ങ​ൾ ത​ന്നെ വ​ലി​യൊ​രു ക​ഥ​യാ​ണ്. ര​ണ്ടു പേ​ർ​ക്ക് ഒ​രു​മി​ച്ച് ഒ​രു വീ​ട്ടി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കാ​ത്ത കാ​ല​ത്താ​ണ് ഇ​പ്പോ​ൾ 180 പേ​ർ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം.

 

കടപ്പാട്:രാഷ്ട്രദീപിക

You might also like

Comments are closed.