Times Kerala

വായകൊണ്ട് പാന്‍കേക്ക് ഉണ്ടാക്കുന്ന യുവതി; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

 

പാന്‍ കേക്കുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്… എന്നാല്‍ ഇവ വായ കൊണ്ട് ഉണ്ടാക്കിയാലോ???? വായകൊണ്ട് പാന്‍ കേക്ക് ഉണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് ഈ യുവതി. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ പരീക്ഷണവുമായി യുവതി രംഗത്തെത്തിയത്. വീഡിയോയും പകര്‍ത്തി യൂട്യൂബിലിട്ടു……

ഈ വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ…. ബീറ്റ്‌റൂട്ട് കൊണ്ടാണ് പാന്‍കേക്ക് ഉണ്ടാക്കുന്നത്…… ബീറ്റ്‌റൂട്ട് അരിയുകയല്ല… വായിലിട്ട് ചവച്ചാണ് പാത്രിലിടുന്നത്… മൈദമാവും, ബേക്കിങ്പൗഡറും, മുട്ടയുമെല്ലാം… വായകൊണ്ട് അടിച്ചെടുക്കുന്നത്….

പാനില്‍ നെയ്യ് പുരട്ടുന്നത് പോലും വായകൊണ്ട്…. കുഴച്ചു വെച്ച മാവ് വായിലെടുത്ത് പാനിലേക്ക് തുപ്പി ഒഴിക്കുന്നു…. കാണുമ്പോള്‍ തന്നെ നമുക്ക് അറപ്പു തോന്നുമെങ്കിലും…. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് കുക്ക് ചെയ്ത് നല്‍കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് നദാന്‍ സെഡിയ പറയുന്നു..

Related Topics

Share this story