Times Kerala

ദുഃഖ വെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ ധൈര്യവും ധാർമികതയും ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി

 

ന്യൂഡൽഹി:കൊറോണ വൈറസ് എന്ന മഹാമാരി രാജ്യത്ത് വ്യാപിക്കുന്നതിനിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ദുഃഖവെള്ളി അനുസ്മരണം നടത്തിയത്. മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി യേശുക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

‘”ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ ക്രിസ്തുവിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ ഞങ്ങൾ ഓർക്കുന്നു” നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Related Topics

Share this story