Times Kerala

ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്

 

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സ​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഒ​രു യു​വ​തി കൂ​ടി രം​ഗ​ത്ത്. പ്ലേ​ബോ​യി മാ​ഗ​സി​നി​ന്‍റെ മു​ൻ മോ​ഡ​ൽ കാ​രെ​ൻ മ​ക്ഡൗ​ഗ​ൽ ആ​ണ് രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ട്രം​പു​മാ​യി 2006 ൽ ​ശാ​രീ​രി​ക​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മി​ലാ​നി​യ ട്രം​പ് ഇ​ള​യ​കു​ട്ടി​യെ പ്ര​സ​വി​ച്ച് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും കാ​രെ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​നൊ​ട് പ്ര​തി​ക​രി​ക്കാ​ൻ വൈ​റ്റ്ഹൗ​സ് ത​യാ​റാ​യി​ട്ടി​ല്ല.

അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ ദി ​ന്യൂ​യോ​ർ​ക്ക​ർ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. പ്ലേ​ബോ​യി പാ​ർ​ട്ടി​യി​ൽ‌​വ​ച്ചാ​ണ് ട്രം​പ് ആ​ദ്യ​മാ​യി ത​ന്നെ ക​ണ്ട​തെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. ട്രം​പു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​പ​റ​യാ​തി​രി​ക്കാ​ൻ 82,500 യു​എ​സ് ഡോ​ള​ർ ന​ൽ​കി​യെ​ന്നും ആ​രോ​പി​ക്കു​ന്നു.

Related Topics

Share this story