Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19; മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് 25 മ​ര​ണം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാധയെ തുടർന്ന് ഇ​ന്നു മാ​ത്രം 25 പേർ മരിച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ മ​ര​ണ​സം​ഖ്യ 97 ആ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാണിത്. 229 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,346 ആ​യി.

മും​ബൈ ന​ഗ​ര​മേ​ഖ​ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം കടന്നു. മും​ബൈ​യി​ൽ 21 കോ​വി​ഡ് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യിട്ടുള്ളത്.

You might also like

Comments are closed.