തിരുവനന്തപുരം: തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള മൃതദേഹം ആംബുലൻസിലേക്ക് നീക്കം ചെയ്യുന്നത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നു മതിയെന്ന് സർക്കാർ. മൃതദേഹം കൊണ്ടു പോകുന്നതിന് അതിർത്തിയിൽ ആംബുലൻസ് മാറേണ്ടി വരുന്നുണ്ട്. ആർക്കും സംഭ്രമം ഉണ്ടാക്കാത്ത രീതിയിൽ ആളൊഴിഞ്ഞ ഭാഗത്ത് ഇത് നടത്താനാണ് പുതിയ ക്രമീകരണം.
തമിഴ് നാട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ശ്രീചിത്രയിലേക്കും പുതിയ രോഗികൾ എത്തുന്നുണ്ട്. ചികിത്സ ആർക്കും നിഷേധിക്കുന്ന സമീപനം കേരളത്തിനില്ലെന്നും ആവശ്യമായ ജാഗ്രതയും പരിശോധിച്ചുള്ള ഉറപ്പാക്കലുകളും ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർക്കോട്ടെ രോഗികളെ കേരളത്തിലെ മറ്റ് പ്രധാന ആശുപത്രികളിലേക്കു മാറ്റുന്നതു പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കർണാടക കേരളത്തിൽ നിന്നുള്ള രോഗികളെ തടയുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആവശ്യമാണെങ്കിൽ ആകാശമാർഗം എത്തിക്കുന്നതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed.