Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഉള്ളിയും പോയി ഉള്ളിലുള്ളതും പോയി.!! ഉള്ളിച്ചാക്കിനടിയിൽ ഒളിപ്പിച്ച് പുകയില ഉത്പന്നങ്ങൾ കടത്തി,​ പിടിച്ചെടുത്ത ഉള്ളി കമ്മ്യൂണിറ്റി കിച്ചണ് നൽകി എക്സൈസ് ഉദ്യോഗസ്ഥർ

കണ്ണൂർ: ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്താൻ ശ്രമം. സംഭവത്തിൽ പിടിച്ചെടുത്ത ഉള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് തുല്യമായി വീതിച്ചു നൽകി എക്സൈസ്സ്.

മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി 19 മൈലിൽ നിന്നാണ് പച്ചക്കറി എന്ന വ്യാജേന 25 ചാക്കുകളിലായി കടത്തുകയായിരുന്ന 50,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മട്ടന്നൂർ ,ഇരിട്ടി നഗരസഭകളിലും കൂടാളി, കീഴല്ലൂർ, തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ എന്നിവിടങ്ങളിലെ എക്സൈസ് ഓഫീസിന്റെ കീഴിലുള്ള സാമൂഹ്യ അടുക്കളകൾക്കാണ് പിടിച്ചെടുത്ത ഉള്ളി എത്തിച്ചു നൽകിയത്.

അതേസമയം, എക്സൈസ് സംഘത്തെ കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

You might also like

Comments are closed.