Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആലപ്പുഴയിൽ ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മാരുതി കാർ കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം മരിച്ച തായങ്കരി സ്വദേശി മനോജിന്റെ പോസ്റ്റ്മാർട്ടവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ എത്തിക്കുന്നതിന് ബന്ധുക്കൾ വന്ന കാറാണ് കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി വാലന്റൈന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഫയർഫോഴ്‌സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല.

You might also like

Comments are closed.