ലോകജനതയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡനങ്ങൾ സഹിച്ചു കുരിശിലേറ്റപ്പെട്ടവന്റെ ഓർമ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.
യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കൽ ചടങ്ങ് ദുഃവവെള്ളിയുടെ ഭാഗമായിപള്ളികളിൽ നടത്താറുണ്ട്. പക്ഷെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികളെ പങ്കെടുപ്പിക്കാതെ ചടങ്ങുകൾ മാത്രമായിരിക്കും പള്ളികളിൽ നടക്കുക..
സാധാരണ രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണം നടക്കും.
വലിയ നോമ്പ് ആചരണത്തിന്റെ അവസാന ആഴ്ചയിലാണ് പെസഹാ, ദുഃഖ വെള്ളി ആചരണങ്ങള്‍ നടക്കുന്നത്. ദുഃഖ വെള്ളിയുടെ മൂന്നാംദിനത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതോടെ പീഡാനുഭവാരാചരണത്തിന് സമാപനമാകും. ക്രൂശിക്കപ്പെട്ട ക്രിസ്തു മൂന്നാംദിവസം ഉയര്ത്തെഴുന്നേറ്റതിനെ അനുസ്മരിച്ചാണ് ഉയിര്‍പ്പുതിരുനാള്‍ എന്ന ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലും ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ നടക്കും.
Comments are closed.