കോവിഡ് 19 ലോക് ഡൌണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഇതുവരെ 40,000 പേര്‍ക്കെതിരെ കേസെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.39,857 പേര്‍ക്കെതിരെ 12,236 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരങ്ങളിലാണ് ലോക് ഡൌണ്‍ ലംഘനങ്ങള്‍ കൂടുതല്‍ നടന്നിട്ടുള്ളതെന്ന് ഉത്തര്‍പ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹിതേഷ് സി. അവാസ്തി പറഞ്ഞു. വന്‍നഗരങ്ങളായ ലക്നൌ, കാണ്‍പൂര്‍, നോയിഡ, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലാണ് നിയമലംഘകര്‍ കൂടുതലുള്ളത്.
നിരവധിയാളുകള്‍ കൊറോണയുമായി ബന്ധപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
Comments are closed.