Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആദ്യം അതിജീവിക്കാം, പിന്നീട് ആഘോഷം; കോവിഡിന്റെ പശ്ചാത്തലത്തിൽ വിജയ് ചിത്രം മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകൻ

വിജയ് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ലോകേഷ് കനരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനം നേരത്തെ തന്നെ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ.

ആദ്യം അതിജീവിക്കാം, പിന്നീട് ആഘോഷം എന്നാണ് സംവിധായകൻ പോസ്റ്റര്‍ പങ്കുവച്ച് എഴുതിയിരിക്കുന്നത്. കൃത്യമായ സമയത്ത് മാസ്റ്റര്‍ എത്തും എന്നും പറയുന്നു. ഗൗരി കൃഷ്‍ണൻ, ആൻഡ്രിയ തുടങ്ങി ഒട്ടേറെപ്പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം ചെയ്യും. സത്യൻ സൂര്യനാണ് ഛായാഗ്രാഹണം ചെയ്യുന്നു.

You might also like

Comments are closed.