സന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളുമൊക്കെ കൈമാറാൻ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ആപ്പ്ളിക്കേഷനാണ് വാട്സ്ആപ്പ്. സാധാരണ ഗതിയിൽ ഫോണിൽ നമ്പറുകൾ സേവ് ചെയ്തശേഷം ആണ് നമ്മൾ വാട്സ്ആപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ എങ്ങനെ ആ നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയക്കാൻ കഴിയും എന്നറിയാവുന്നവർ ചുരുക്കമായിരിക്കും.
എങ്ങനെയാണു ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നതെന്നു നോക്കാം…
ആദ്യം നിങ്ങള്‍ ഫോണിലെ ബ്രൗസര്‍ തുറക്കുക (ഗൂഗിൾ ക്രോമോ മറ്റേതെങ്കിലും ഉപയോഗിക്കാം) . അതില്‍ ‘http://wa.me/’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് സന്ദേശം അയക്കേണ്ട നമ്പര്‍ കണ്ട്രി കോഡ് സഹിതം നല്‍കുക. ഉദാ:- ഫോണ്‍നമ്പര്‍ +919988***111 എന്നാണെങ്കില്‍ ബ്രൗസറിലെ അഡ്രസ് ബാറില്‍ http/wa.me/919988***111 എന്ന് ടൈപ്പ് ചെയ്യുക, അതിനു ശേഷം എന്റർ ചെയ്യുക. ഇപ്പോൾ വാട്സാപ്പ് ലോഗോയോട് കൂടി ഒരു പേജ് തുറന്നുവരും. ഈ പേജിൽ പച്ചനിറത്തില്‍ MESSAGE എന്ന ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരെ നിങ്ങളുടെ ഫോണിലെ വാട്സാപ്പ് ആപ്ലിക്കേഷനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
ഒപ്പം നേരത്തെ നിങ്ങൾ ടൈപ് ചെയ്ത നമ്പറിന്റെ ഒരു ചാറ്റ് വിന്‍ഡോ തുറക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് സന്ദേശം അയക്കാം.
Comments are closed.