കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിൽ മുസ്ലിംകളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കർണാടക സ്വദേശിക്ക് ദുബൈയിൽ ജോലി നഷ്ടമായി. എംറിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കർണാടക റനെബന്നൂർ സ്വദേശി രാഗേഷ് ബി കിട്ടുർമത്തിനെയാണ് പുറത്താക്കിയതായി കമ്പനി അറിയിച്ചത്.
ഇയാളെ ദുബൈ പൊലീസിന് കൈമാറുമെന്ന് കമ്പനി സി ഇ ഒ സ്റ്റ്യൂവാർട്ട് ഹാരിസൻ മാധ്യമങ്ങളെ അറിയിച്ചു. വിവിധ മതവിഭാഗങ്ങളിൽ പെടുന്ന എണ്ണായിരത്തിലേറെ ജീവനക്കാരുള്ള സ്ഥാപനമാണ് ഞങ്ങളുടേത് ഇത്തരം പ്രവണതകളോട് തങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും സ്ഥാപനം വ്യക്തമാക്കി.
പരാതികളെ തുടർന്ന് പോസ്റ്റ് പിൻവലിച്ച് ഇദ്ദേഹം മാപ്പുപറഞ്ഞെങ്കിലും ഇയാൾക്കെതിരെ നിയമനടപടി തുടരനാണ് അധികൃതരുടെ തീരുമാനം. സമാനമായ കേസിൽ കഴിഞ്ഞദിവസം മറ്റൊരു ഇന്ത്യക്കാരനും ദുബൈയിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
Comments are closed.