Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആലപ്പുഴയിൽ ഭാര്യയെ തലക്കടിച്ചുക്കൊന്ന യുവാവ് റിമാന്‍ഡില്‍

തുറവൂര്‍ : ആലപ്പുഴയിൽ ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ചുക്കൊന്ന യുവാവ് റിമാന്‍ഡില്‍. പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയില് പ്രജിത്തിനെയാണ് (38) റിമാൻഡ് ചെയ്‌തത്‌ . ബുധനാഴ്ച്ച പുലര്ച്ചെയാണ് കിടപ്പുമുറിയില്‍ വച്ച്‌ പ്രജിത്ത് ഭാര്യ സൗമ്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.

തലക്കടിയേറ്റ് കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പോലീസും ബന്ധുക്കളും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സൗമ്യ മരിച്ചിരുന്നു . ഇരുവരും തമ്മിൽ നാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നു .സംഭവ
ശേഷം സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണർത്തി ഒന്നരവയസ്സുള്ള മകളെ ഏല്‍പിച്ച ശേഷം പ്രജിത്ത് കുറ്റം സമ്മതിച്ചു പോലീസില്‍ കീഴടങ്ങുകയായിരുന്നു. പട്ടണക്കാട് സി ഐ രൂപഷ് രാജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം . ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രജിത്തിനെ റിമാന്‍ഡ് ചെയ്തു.

You might also like

Comments are closed.