
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ദുഃഖവെള്ളി ദിനത്തിൽ അവധി നൽകിയതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു . ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫേസ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് . ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം . ആദ്യഘട്ടത്തില്‍ പോര്ട്ടലിബിറ്റി സൗകര്യം ലഭ്യമല്ലെന്നും കാര്‍ഡുള്ള റേഷന്‍ കടകളില്‍ നിന്നു തന്നെ കിറ്റ് വാങ്ങണമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന് പറഞ്ഞു. ലോക്ക്ഡൗണ്‍ നീണ്ടാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.