Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

ചേർത്തല: അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുത്തൻ തയ്യിൽ മോഹനന്റെ മകൻ മോഹിഷി (37)നെയാണ് അറസ്റ്റ് ചെയ്തത്.ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമ്മാരായ എ. കുഞ്ഞുമോൻ, പി.ഡി. കലേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, അനിലാൽ, കെ.റ്റി. കലേഷ്, തസ്ലിം, സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

You might also like

Comments are closed.