ലുധിയാന : പഞ്ചാബില്‍ കൊറോണ വൈറസ് ബാധിതനായ കള്ളനെ പിടികൂടിയ പൊലീസുകാര്‍ ക്വാറന്റൈനില്‍ . 17 പൊലീസുകാരെയാണ് കള്ളന് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റെൻ ചെയ്തിരിക്കുന്നത് . വാഹന മോഷ്ടാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും മുൻപ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് .
ഏപ്രില്‍ 5 നാണ് സൗരവ് സെഹഗാള്‍ എന്ന വാഹന മോഷ്ടാവിനെ പൊലീസ് പിടികൂടിയത് . ഏപ്രില്‍ 6 ന് ഇയാളിൽ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങി . തുടര്‍ന്ന് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പായി മജിസ്ട്രേറ്റ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചു . പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പൊലീസുകാരെ നിരീക്ഷണത്തിലാക്കിയത് .
Comments are closed.