Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി . അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് സംബന്ധിച്ച്‌ ഒരു തമിഴ് പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ചത് .

കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം . രാവിലെ നടക്കാനിറങ്ങിയ റിയാസ് പത്തിലേറെപ്പേര്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടത് . എന്നാല്‍ ഇതിന് തര്‍ക്കിക്കാൻ തുടങ്ങിയ സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് റിയാസ് പറയുന്നു .

മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കിയിട്ടുണ്ട് .

You might also like

Comments are closed.