Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആറു ലക്ഷത്തോളം മാസ്​കുകളും 40000 ലിറ്റര്‍ അണുനശീകരണിയും നിർമിച്ച് ഇന്ത്യന്‍ റെയില്‍​വെ

ന്യൂഡല്‍ഹി : ​ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ലക്ഷത്തോളം മാസ്​കുകളും 40000 ലിറ്റര്‍ അണുനശീകരണിയും നിര്‍മിച്ച് ഇന്ത്യന്‍ റെയില്‍​വെ . കോവിഡ്​ പ്രതിരോധത്തിനായി​ കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്ന മുഴുവന്‍ നടപടികളെയും സാധ്യമായ രീതിയിൽ പിന്തുണക്കുന്നുണ്ടെന്നും റെയില്‍വെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഏപ്രില്‍ 7​ വരെയുള്ള കണക്കനുസരിച്ച്‌​ 5.82 ലക്ഷം മാസ്​കുകളും 41,882 ലിറ്റര്‍ അണുനശീകരണിയും നിര്‍മിച്ചതായാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത് ​. ജോലിയിലുള്ള മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ​.

റെയില്‍വെയിൽ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്​കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് ​. അണുനശീകരണിയും സോപ്പും പോലുള്ളവ ഉപയോഗിച്ച്‌​ സുരക്ഷ ഉറപ്പ് വരുത്താന്‍ ജീവനക്കാര്‍ക്ക്​ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് ​. ജോലി സ്​ഥലത്ത്​ ജീവനക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്നും റെയില്‍വെ വ്യക്തമാക്കി .

You might also like

Comments are closed.