തിരുവനന്തപുരം: സംസ്ഥാനത്ത് പേര്‍ക്കു 12 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് . കണ്ണൂരില്‍ 4 പേര്‍ക്കും കാസർഗോഡ് 4 പേർക്കും, മലപ്പുറത്ത് 2 പേർക്കും, തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിലായി ഓരോ ആൾക്കാർക്ക് വീതമാണ് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധ സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തു നിന്നും വന്നയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.