Times Kerala

മോഷണക്കേസിൽ അറസ്റ്റിലായ കള്ളന് കൊവിഡ് 19; പുലിവാല് പിടിച്ചു പോലീസ്; 17 പൊലീസുകാരെ നിരീകഷണത്തിലാക്കി

 
മോഷണക്കേസിൽ അറസ്റ്റിലായ കള്ളന് കൊവിഡ് 19; പുലിവാല് പിടിച്ചു പോലീസ്; 17 പൊലീസുകാരെ നിരീകഷണത്തിലാക്കി

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ മോഷണക്കേസിൽ അറസ്റ്റിലായ കള്ളന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുലിവാല് പിടിച്ചത് പോലീസുകാർ. ഇയാളെ പിടികൂടിയ 17 പൊലീസുകാരെ കരുതല്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൂടാതെ പ്രതിയെ ഹാജരാക്കിയ കോടതിയിലെ മജിസ്‌ട്രേറ്റിനോടും കോടതി ജീവനക്കാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍ അഞ്ചിനാണ് സൗരവ് സെഹഗാള്‍ എന്ന വാഹന മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ ആറിന് ഇയാള്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പായി മജിസ്ട്രേറ്റ് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചു. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് പൊലീസുകാരെ ക്വാറന്റൈന്‍ ചെയ്തത്.

Related Topics

Share this story