ലഖ്നൗ : വുഹാനില്‍ നിന്നും ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കോറോണ വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ വയ്യാത്ത സാഹചര്യമാണ്. ഇതിനിടയില്‍ ഭാര്യയെ കാണാന്‍ പറ്റാത്ത ദു:ഖം സഹിക്കാനാകാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശിലാണ് സംഭവം. 32 വയസ്സുള്ള രാകേഷ് സോണിയെന്ന ആളാണ് ഈ കടുംകൈ ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം വീട്ടില്‍ പോയ ഭാര്യയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല . അവര്‍ക്ക് അവിടെത്തന്നെ കഴിയേണ്ടിവന്നു .
ഇത്രയും നാളായി ഭാര്യയെ കാണുവാന്‍ സാധിക്കാത്തതിലുള്ള ദു:ഖം സഹിക്കാന്‍ കഴിയാതെയാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
Comments are closed.