മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയില്‍ വീണ്ടും കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു . ഇതോടെ ധാരാവിയില്‍ വൈറസ്ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി .
കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഴം, പച്ചക്കറികളടക്കം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു .
അതേസമയം, മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും . അവശ്യവസ്തുക്കള്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് വീടുകള്‍ തോറും എത്തിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു . ധാരാവിയില്‍ ഇന്നലെ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 15 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്.
Comments are closed.