എ. ആര് റഹ്മാന്റെ കഥയ്ക്ക് വിശ്വേഷ് കൃഷ്ണമൂര്‍ത്തി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ’99 സോംഗ്സ്’ . ഒരു മ്യുസിക്കല്‍ പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .
എ.ആര് റഹ്മാന് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട് . ഇഹാന്‍ ഭട്ട്, ലിസ റേ, എഡില്‍സി, ടെന്‍സില്‍ ഡെല്‍ഹ, മനീഷ കൊയ്രാള, രാഹുല്‍ റാം, രഞ്ജിത് ബാറോട്ട് എന്നിവരാണ് പ്രധാന താരങ്ങള്‍ . ജെയ് എന്ന ചെറുപ്പക്കാരന്റെ യാത്രയെ ചുറ്റിപ്പറ്റിയാണ് കഥ . ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആര് റഹ്മാന് ആണ് .
Comments are closed.