Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: ഇടുക്കിയിൽ പൊതുപ്രവർത്തകനിൽ നിന്ന് രോഗം പകർന്ന രണ്ട് പേർ രോഗമുക്തിനേടി

ഇടുക്കി: ഇടുക്കിയിലെ പൊതുപ്രവർത്തകനിൽ നിന്ന് കോവിഡ് രോഗം പകർന്ന ബൈസൺ വാലിയിലെ അധ്യാപികയും മകനും മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടു. ഇവർ ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിൻറെ ആശ്വാസത്തിലാണ് കേരളം.

ഇതിനോടകം തന്നെ എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ, മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശി എന്നിവർ ആശുപത്രി വിട്ടു. തൃശ്ശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയുടെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായി. കൊച്ചിയിൽ കോവിഡ് ചികിത്സയിലായിരുന്ന ഊബർ ഡ്രൈവർ വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജാകുമെന്നും അധികൃതർ അറിയിച്ചു.

You might also like

Comments are closed.