Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: ജോധ്പൂരിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി രോഗമുക്തിനേടി ആശുപത്രി വിട്ടു

ജോധ്പൂർ: ജോധ്പൂരിൽ കോവിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ച വ്യക്തി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. 37 കാരനായ ഹിമാൻഷു ഉത്തംചന്ദനി ആണ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടത്. മാർച്ച് മാസത്തിൽ തുർക്കിയിൽ ഇദ്ദേ​ഹത്തിന്റെ കുടുംബാം​​ഗങ്ങൾ എല്ലാവരും ഒരു വിവാഹത്തിൽ സംബന്ധിക്കാൻ ഒന്നിച്ചു കൂടിയിരുന്നു. മാർച്ച് 18 ന് കുടുംബാംഗങ്ങൾക്കൊപ്പം തിരികെ ഇന്ത്യയിലെത്തി. എയർപോർട്ടിൽ വച്ച് നടത്തിയ പരിശോധനയിൽ രോഗമുണ്ടായിരുന്നില്ല.

വീട്ടിലെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം തൊണ്ട വേദനയെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാവുകയും കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും ചെയ്തു. ഇതേ തുടർന്ന് കുടുംബാം​ഗങ്ങൾ മുഴുവനും ജോധ്പൂരിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഏപ്രിൽ ആറിനാണ് അദ്ദേഹം രോ​ഗമുക്തി നേടി ആശുപത്രി വിട്ടത്.

You might also like

Comments are closed.