Times Kerala

സമൂഹമാധ്യമത്തില്‍ വൈറലായി സ്‌റ്റോറീസിന്റെ വീഡിയോ ബ്രാന്‍ഡ്‌ സന്ദേശം; 48 മണിക്കൂറിനുള്ളലില്‍ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോടടുക്കുന്നു

 

കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ്‌ ഗ്ലോബല്‍ ഹോം കണ്‍സെപ്‌റ്റ്‌സിന്റെ വീഡിയോ ബ്രാന്‍ഡ്‌ സന്ദേശം അപ്‌ലോഡ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. കമ്പനിയുടെ ഫേയ്‌സ്‌ബുക്‌ പേജില്‍ ചൊവ്വാഴ്‌ച അപ്‌ലോഡ്‌ ചെയ്‌ത്‌ 48 മണിക്കൂറിനകം വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷത്തോടുത്തു.

പ്രണയം പ്രമേയമാക്കിയാണ്‌ ‘ഓ ദിസ്‌ ലവ്‌ സ്‌റ്റോറി’ എന്ന വീഡിയോ ഔട്ട്‌ തേര്‍ കമ്മ്യൂണിക്കേഷന്‍സ്‌ ഒരുക്കിയിരിക്കുന്നത്‌. വീഡിയോ പുറത്തിറക്കി വെറും 1 മണിക്കൂര്‍ 24 മിനിറ്റിനുള്ളില്‍ ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടിരുന്നു. 25-നും 40-നും വയസിനിടയിലുള്ളവരെയാണ്‌ വീഡിയോ പ്രധാനമായും ആകര്‍ഷിച്ചത്‌. കേവലം ഉപഭോഗ ഉത്‌്‌പന്നമെന്നതില്‍ കവിഞ്ഞ്‌ ഫര്‍ണിച്ചറിനെ ജീവിതശൈലിയുടെ ചിഹ്നമെന്ന നിലയിലേക്ക്‌ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ സ്‌റ്റോറീസ്‌ വീഡിയോ പുറത്തിറക്കിയത്‌.

പ്രമുഖ സംഗീത സംവിധായകന്‍ വിനയ്‌ ജയ്‌സ്വാള്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ 3 ഇഡിയറ്റ്‌സ്‌ എന്ന ബോളിവുഡ്‌ ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്‌തനായ സൂരജ്‌ ജഗനാണ്‌.

Related Topics

Share this story