Times Kerala

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ യുവതി സ്വന്തം വീട്ടിൽ കുടുങ്ങി; ഭാര്യയെ കാണാൻകഴിയാത്ത ദുഃഖത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

 
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ യുവതി സ്വന്തം വീട്ടിൽ കുടുങ്ങി; ഭാര്യയെ കാണാൻകഴിയാത്ത ദുഃഖത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

ലക്‌നൗ: രാജ്യത്ത് അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് യുവതി സ്വന്തം വീട്ടിൽ കുടുങ്ങിയതോടെ, ഭാര്യയെ കാണാനാകാത്ത വിഷമത്തിൽ  ഭർത്താവ് ആത്മഹത്യ ചെയ്തു. 32 കാരനായ യുവാവിനെയാണ്  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ രാധാ കുണ്ഡ് മേഖലയിലാണ് സംഭവം. 32കാരനായ രാകേഷ് സോണിയാണ് ആത്മഹത്യ ചെയ്തത്. ലോക്ക്ഡൗണിന് മുൻപ് മാതാപിതാക്കളെ കാണാനായി സ്വന്തം വീട്ടിൽ പോയതാണ് ഭാര്യ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യുവതി സ്വന്തം വീട്ടിൽ കുടുങ്ങി. ദിവസങ്ങൾ കഴിയുന്തോറും ഭാര്യയെ കാണാൻ കഴിയാതെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടർന്നാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

Related Topics

Share this story