Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

റോഡ് നിര്‍മ്മാണത്തില്‍ വൈറ്റ് ടോപ്പിങ് സംവിധാനം നടപ്പാക്കും;ജി സുധാകരന്‍

റോഡ് നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിങ് സംവിധാനം നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തലശ്ശേരി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയുമായിരുന്നു മന്ത്രി.
മുപ്പതു വര്‍ഷം ഈടുനില്‍ക്കുന്ന റോഡുകള്‍ ആണ് പുതിയ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നത്. ഈ സര്‍ക്കാര്‍ മൂവായിരത്തിലധികം റോഡുകളാണ് പുനര്‍ നിര്‍മ്മിച്ചത്. അതുവഴി തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം പിഡബ്ല്യൂഡി റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂക്കോം ചൊക്ലി റോഡ്, പൂക്കോം മാടപ്പീടിക റോഡ്, ഓറിയന്റല്‍ സ്‌കൂള്‍ -വയല്‍പ്പീടിക എന്നീ റോഡുകളാണ് നവീകരിച്ചത്. 2.74 കിലോമീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള പൂക്കോം ചൊക്ലി റോഡ് പ്രവര്‍ത്തിക്ക് 3.5 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 3.675 കിലോമീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള പൂക്കോം മാടപ്പീടിക റോഡിന് നാലു കോടിയുടെ ഭരണാനുമതിയും, 1.60 കിലോമീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലും ഉള്ള ഓറിയന്റല്‍ സ്‌കൂള്‍ വയല്‍പ്പീടിക റോഡ് പ്രവൃത്തിക്ക് 2.5 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.

You might also like

Comments are closed.