Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് ബാ​ധി​ച്ച് മധ്യപ്രദേശിൽ ഡോ​ക്ട​ര്‍ മ​രി​ച്ചു

ഇ​ന്‍​ഡോ​ര്‍: മധ്യപ്രദേശിലെ ഇ​ന്‍​ഡോ​റി​ല്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച് ഡോ​ക്ട​ര്‍ മ​രി​ച്ചു. ഡോ. ​ശ​ത്രു​ഘ​ന്‍ പ​ഞ്ച്വാ​നി(62) ആ​ണ് രോഗ ബാധയെ തുടർന്ന് മ​രി​ച്ച​ത്. കോ​വി​ഡ് രോഗത്തെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഇ​ന്‍​ഡോ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇതേതുടർന്ന്, കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്‍​ഡോ​റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി ഉയർന്നു. സംസ്ഥാനത്ത് 213 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

You might also like

Comments are closed.