ഭൂവന്വേശ്വർ: ഒഡീഷയിൽ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. കൂടാതെ,സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സംസ്ഥാനത്തേക്ക് ഏപ്രില്‍ 30 വരെ ട്രെയിന്‍, വിമാന സര്‍വീസുകൾ ആരംഭിക്കരുതെന്നും മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഒഡീഷയില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments are closed.